¡Sorpréndeme!

ഗള്‍ഫിലേക്ക് അയച്ച പെട്ടിയില്‍ ആഭിചാരവസ്തുക്കള്‍ | Oneindia Malayalam

2017-12-08 5 Dailymotion

Mother Send Parcel To his Son, See What happened next

മന്ത്രവാദവും അന്ധവിശ്വാസങ്ങളും ഒക്കെ പഴയതല്ലേ എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇന്ത്യയുടെ പല ഭാഗത്തും മന്ത്രവാദവും ആഭിചാരക്രിയകളുമെല്ലാം ഇന്നും സജീവമാണ്. ഇത് ഇന്ത്യയിലെ കാര്യമാണ്. ഗള്‍‌ഫ് നാടുകളില്‍ മന്ത്രവാദം നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. നിയമം അറിയാതെ ഗള്‍ഫിലേക്ക് ഇവ അയച്ചാല്‍ എട്ടിൻറെ പണി കിട്ടുമെന്നുറപ്പാണ്. അല്‍ഐനിലെ ഒരു യുവാവിന് കിട്ടിയത് അത്തരമൊരു മുട്ടന്‍ പണിയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവിന് കുരുക്കായത് അമ്മ നാട്ടില്‍ നിന്നും അയച്ച പാഴ്‌സലാണ്. നല്ല കനമുള്ള പെട്ടിയാണ് നാട്ടില്‍ നിന്നും വിമാനത്തിലെത്തിയത്. കനം കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. പെട്ടി കൂടുതല്‍ പരിശോധനയ്ക്കായി വിട്ടു. തുറന്ന് നോക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അന്തം വിട്ടു.പെട്ടിക്കുള്ളില്‍ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പലതരം വസ്തുക്കള്‍. മന്ത്രത്തകിടുകളും ഏലസ്സും തുണിക്കഷണത്തില്‍ എഴുതിയ വസ്തുക്കളും എന്ന് വേണ്ട, പെട്ടി നിറയെ മന്ത്രവാദമായിരുന്നു. അറബിക്കില്‍ പലതും കുറിച്ച ലിഖിതങ്ങളുമുണ്ട്. മന്ത്രവാദം നിയമവിരുദ്ധമാണ് രാജ്യത്ത്. ഇതോടെ പോലീസ് ഇടപെട്ടു.